പാലക്കാട്–കാസർഗോഡ് രാത്രി കെഎസ്ആർടിസി സർവീസ്; പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : പാലക്കാട് നിന്ന് മഞ്ചേരി, കോഴിക്കോട് വഴി കാസർഗോഡേക്ക് പുതിയ രാത്രികാല കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. പാലക്കാട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ രമേഷ് പിഷാരടി എംഎൽഎ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മഞ്ചേരി എംഎൽഎ റഹ്മത്തുള്ളയുടെയും രമേഷ് പിഷാരടി എംഎൽഎയുടെയും ആവശ്യത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഇടപെടലിലാണ് പാലക്കാട് ഡിപ്പോയിൽ നിന്ന് പുതിയ സർവീസിന് അനുമതി ലഭിച്ചത്.

പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസാണ് സർവീസ് നടത്തുന്നത്. രാത്രി ഏഴ് മണിക്ക് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് മഞ്ചേരി, കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ വഴി പുലർച്ചെ 3.40ന് കാസർഗോഡെത്തും. മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനകരമാകുമെന്ന് രമേഷ് പിഷാരടി എംഎൽഎ പറഞ്ഞു.

മഞ്ചേരിയിൽ റഹ്മത്തുള്ള എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ സർവീസിന് സ്വീകരണവും നൽകി. വാർഡ് കൗൺസിലർ എ. അഷ്കർ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മയിൽ, കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ മുഹമ്മദ് മൻസൂർ, സ്റ്റേഷൻ മാസ്റ്റർ ആർ. വികാസ്, KSTWU ജില്ലാ പ്രസിഡന്റ് പി. സന്തോഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, CMP ജില്ലാ സെക്രട്ടറി പി. കലാധരൻ, എസ്.എം. താഹ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News