ഡൽഹിയിൽ തീവ്ര ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നഗരത്തിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. വരുന്ന ബുധനാഴ്ച്ചയോടെ ഡൽഹിയിലെ താപനില 40 % സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41% സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം തന്നെ നഗരത്തിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായുഗുണനിലവാരസൂചിക ‘മോശം’ അവസ്ഥയിലേക്ക് മാറാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

മാർച്ച് മാസം ലഭിച്ച ചെറിയ രീതിയിലുള്ള മഴയ്ക്ക് ശേഷം ഡൽഹിയിൽ താപനില ഉയരുകയാണ്. കഴിഞ്ഞയാഴ്ച്ച 28.2 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. എന്നാൽ അതിനുശേഷം ക്രമാതീതമായി താപനില വർധിക്കുകയായിരുന്നു. അടുത്ത ഒരാഴ്ചക്കുള്ളിൽ താപനിലയിൽ ആറ് മുതൽ ഏഴ് ഡിഗ്രി വരെ വർധനവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണ് ഇത്തരത്തിൽ ചൂട് കൂടുന്നതിന് പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്. അതുപോലെ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തണുപ്പ് കുറയുന്നതോടെ ഇനി വരാൻ പോവുന്ന ദിവസങ്ങളിൽ ഡൽഹിയിൽ വരണ്ട കാറ്റ് ഉണ്ടാവാം. മാത്രമല്ല മഴയുടെ അഭാവത്തിൽ ചൂട് കുറയാതെ നിൽക്കുന്ന സാഹചര്യമായതിനാൽ താപനില ഇനിയും ഉയരുമെന്നും ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്‌കൈമെറ്റ് വെതർ അറിയിച്ചിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News