മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞവർഷം തീപിടിത്ത സംഭവങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ട്. 2025ൽ 5,600ഓളം തീപിടിത്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024നെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർധനയാണിത്. ഇതിൽ 31 ശതമാനവും വീടുകളിലും താമസസ്ഥലങ്ങളിലുമാണ് ഉണ്ടായത്. മാലിന്യങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ 23 ശതമാനവും വാഹന അപകടങ്ങളുമായി ബന്ധപ്പെട്ടവ 21 ശതമാനവുമാണ്. കൃഷിയിടങ്ങളിലെ തീപിടിത്തം 10 ശതമാനവും വാണിജ്യ സ്ഥാപനങ്ങളിലേത് 6 ശതമാനവുമാണ്. ഇതോടൊപ്പം അടിയന്തര ആംബുലൻസ് സേവനങ്ങൾ തേടി 19,000 കോളുകളാണ് എത്തിയത്. ഇതിൽ 58 ശതമാനവും അപകടങ്ങളിൽ പരിക്കേറ്റവർക്കായുള്ള സേവനങ്ങളായിരുന്നു. ബാക്കി 42 ശതമാനം മറ്റ് രോഗാനുബന്ധ അടിയന്തര ആവശ്യങ്ങൾക്കായുള്ളതായിരുന്നു.
Post Views: 71



