നിവിൻ പോളിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിവിൻ പോളിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ. അടുത്ത വർഷം ആയിരിക്കും ചിത്രം ആരംഭിക്കുന്നതെന്നും എല്ലാം ഒന്ന് റെഡി ആയ ശേഷം മറ്റ് വിവരങ്ങൾ പറയാമെന്നും വിനീത് പറഞ്ഞു. ദുൽഖറും നിവിനും ഒരുമിച്ച് ഒരു പടം അവരുടെ പ്ലാനിൽ ഉണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു.

‘ഞങ്ങൾ ഒരുമിച്ചൊരു പടം വരുന്നുണ്ട്…അടുത്ത വർഷം, നിവിൻ ആണ് നായകൻ. എന്റെ പ്ലാനിൽ നിവിനും ദുൽഖറും ഒരുമിച്ച് പടമില്ല, പക്ഷേ അവർ തമ്മിൽ എന്തോ സംസാരിച്ച് വച്ചിട്ടുണ്ട്. കോമ്പിനേഷൻ പടങ്ങൾ വരട്ടെ…അവർ ബാംഗ്ലൂർ ഡേയ്‌സിലൊക്കെ നല്ല രസമല്ലായിരുന്നോ…നമുക്ക് ഇഷ്ടമുള്ളവരെ ഒന്നിച്ച് കാണുമ്പോൾ സന്തോഷം ആകും’, വിനീത് ശ്രീനിവാസൻ പറഞ്ഞു.

അതേസമയം, നിവിൻ പോളി നായകനായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 150 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം എത്തുന്നത്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ മൂന്നിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News