വാഹന നമ്പർപ്ലേറ്റിന് ഫുജൈറയിൽ സ്മാർട്ട് യന്ത്രം

ഫുജൈറ : വാഹനനമ്പർ പ്ലേറ്റുകൾ പ്രിന്റ് ചെയ്യാൻ മിഡിലീസ്റ്റിലെ ആദ്യത്തെ സ്മാർട്ട് യന്ത്രം പുറത്തിറക്കി ഫുജൈറ പോലീസ്. വേഗത, കൃത്യത, ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന യന്ത്രത്തിലൂടെ വെറും മൂന്നു മിനിറ്റിനുള്ളിൽ വാഹന നമ്പർ പ്ലേറ്റുകൾ പ്രിന്റ് ചെയ്യാൻ കഴിയും. ഡിജിറ്റലായാണ് നമ്പർ പ്ലേറ്റിന് അപേക്ഷിക്കേണ്ടത്. യന്ത്രത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാനും ക്യു.ആർ. കോഡ് സ്കാൻ ചെയ്യാനും ഫേഷ്യൽ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കാനും കഴിയും. ചെറുതും നീളമുള്ളതുമായ ഇനങ്ങൾ ഉൾപ്പെടെ ഒന്നിലധികം പ്ലേറ്റ് ഓപ്ഷനുകളും ചുവപ്പ്, കറുപ്പ് ഡിസൈനുകളും യന്ത്രത്തിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *