ഡൽഹി : ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിൻ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കഴിക്കുന്നത് മറവിരോഗംവരാനുള്ള സാധ്യത 15 ശതമാനം വരെ കുറച്ചേക്കാമെന്ന് പുതിയ പഠനം. ഡെന്മാർക്കിൽ നടന്ന വിപുലമായ ഗവേഷണത്തിലാണ് ഹൃദയാരോഗ്യ സംരക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ തലച്ചോറിന്റെ സംരക്ഷണത്തിനും ഗുണകരമായേക്കാം എന്ന കണ്ടെത്തലുള്ളത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് 2026-ൽ അവതരിപ്പിക്കുകയും ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് – യൂറോപ്പ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത പഠനത്തിലാണ് വിവരങ്ങളുള്ളത്. ടൈപ്പ് 2 പ്രമേഹവും ഉയർന്ന എൽ.ഡി.എൽ. അഥവാ ചീത്ത കൊളസ്ട്രോളും പ്രായമാകുമ്പോൾ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇവ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്.



