വ്യാജവിസ വിറ്റാൽ ശക്തമായ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപ്പനയ്ക്കെതിരേ ദുബായിൽ ശക്തമായ നടപടി. ഇത്തരത്തിൽ വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരെ കബളിപ്പിച്ച് പണം കൈപ്പറ്റിയ കേസിൽ സ്വന്തം രാജ്യത്തെ അറിയപ്പെട്ടിരുന്ന ഗായകനും സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറുമായ വ്യക്തിയെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.-ദുബായ്), ദുബായ് പോലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ ഓരോരുത്തരിൽനിന്നും 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ ഈടാക്കിയതായി അധികൃതർ വ്യക്തമാക്കി. ജോലി ലഭിക്കാനും മെച്ചപ്പെട്ട ജീവിതം തേടിയും യു.എ.ഇ.യിലെത്താൻ ശ്രമിക്കുന്നവരുടെ ആവശ്യങ്ങൾ മുതലെടുത്തായിരുന്നു വ്യാജ ഫ്രീലാൻസ് വിസകളുടെ വിൽപ്പന.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News