യാത്രക്കാർക്കുള്ള ഭക്ഷ്യവസ്തുക്കളുമായി സപ്ലൈകോ കൺവീനിയൻസ് സ്റ്റോർ ‘സപ്ലൈകോ ഗോ’ ഇന്നുമുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ ‘ സപ്ലൈകോ ഗോ ‘ ശൃംഖലയിലെ ആദ്യ സ്റ്റോർ ഉദ്ഘാടനം ഇന്ന്. വൈറ്റില മൊബിലിറ്റി ഹബിലാണ് സപ്ലൈകോ ഗോ പ്രവർത്തനമാരംഭിക്കുന്നത്. വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബാണ് സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. ഉമാ തോമസ് എംഎൽഎ അധ്യക്ഷ ആയിരിക്കും.

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഐസ്ക്രീം, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോ സ്റ്റോറിൽ ലഭ്യമാവുക.

സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന സ്റ്റോർ ദീർഘദൂര യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജകനകരമാകും. വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേ യുടെ സമീപം ഏകദേശം 200 ചതുരശ്ര അടി സ്ഥലത്താണ് സപ്ലൈകോ ഗോ സജ്ജീകരിച്ചിരിക്കുന്നത്.

ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ നഗരസഭ മേയർ വി.കെ. മിനിമോൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. സപ്ലൈകോ മാനേജിങ് ഡയറക്ടർ വി എം ജയകൃഷ്ണൻ, വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടർ ഗ്രന്ഥേ സായി കൃഷ്ണ, നഗരസഭ കൗൺസിലർ വി പി ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആൻറണി പൈനുതറ, ഹംസ മൂലയിൽ, ഇ എം മൈക്കിൾ, എ ജി ഉദയകുമാർ, പി കെ സുധീർ, അഡ്വ എസ് സജി, സപ്ലൈകോ ജനറൽ മാനേജർ എം യു ബിജു തുടങ്ങിയവർ പങ്കെടുക്കും

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News