തൃണമൂൽ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; പാർട്ടി അക്കൗണ്ട് മരവിപ്പിക്കാൻ ആവശ്യം
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ പുതിയ പ്രതിസന്ധി. ട്രഷററും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസ് പാർട്ടി അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടു. 676 കോടി രൂപയുള്ള പാർട്ടി അക്കൗണ്ട് മരവിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഒപ്പിട്ട ചെക്കുകൾ വിമതർ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അതേസമയം, അരൂപ് ബിശ്വാസ് ഇപ്പോൾ ട്രഷറർ അല്ലെന്ന് ടിഎംസി അറിയിച്ചു. ഈ മാസം അഞ്ചിന് ചേർന്ന യോഗത്തിൽ പുതിയ ട്രഷററെ നിയമിച്ചെന്നുമാണ് വിശദീകരണം. കായിക മന്ത്രിയായിരിക്കേ മെസ്സിയെ കൊണ്ടുവന്ന് വിവാദത്തിലായ അരൂപ് ബിശ്വാസിന് ഇന്നലെ […]
Read more

