ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറാണെങ്കിലും ഗോട്ട് ജാക്വസ് കാലിസാണ്; ബ്രെറ്റ് ലീ
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ ബാറ്റർ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറാണെങ്കിലും ഗോട്ട് മറ്റൊരാളാണെന്ന് ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ. സച്ചിന്റെ ബാറ്റിംഗ് മികവിനെ ഒട്ടും കുറച്ചുകാണുന്നില്ലെങ്കിലും മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസാണ് ബ്രെറ്റ് ലീയുടെ അഭിപ്രായത്തിൽ ഗോട്ട്.സച്ചിനേക്കാൾ മികച്ചൊരു ബാറ്റർ ക്രിക്കറ്റിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലീ സമ്മതിക്കുന്നു. പക്ഷെ ഒരു ഓൾറൗണ്ടർ എന്ന നിലയിലുള്ള കഴിവുകൾ വിലയിരുത്തുമ്പോൾ കാലിസാണ് പട്ടികയിൽ ഒന്നാമതെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ‘എക്കാലത്തെയും മികച്ച ബാറ്റർ സച്ചിൻ ടെണ്ടുൽക്കറാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. […]
Read more

