ഡേ കെയറില്‍ കുഞ്ഞുങ്ങളെ ആക്രമിച്ച സംഭവം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയറില്‍ കുഞ്ഞുങ്ങളെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി മഞ്ജുള, രണ്ടാം പ്രതി വിജയലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലെ ഡേ കെയറിലായിരുന്നു സംഭവം. ജീവനക്കാര്‍ കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുഞ്ഞുങ്ങളെ വാഷിങ് മെഷീനുള്ളില്‍ ഇട്ടതിന്റെയും ബാത്ത് റൂമില്‍ അടച്ചതിന്റേയും അടക്കം ദൃശ്യങ്ങളാണ് പ്രചരിച്ചത്. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ക്ക് നേരെയായിരുന്നു […]
Read more

