ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങ് നടത്തി
ന്യൂഡല്‍ഹി: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങ് നടത്തി ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്ന് രാവിലെ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ആകാശമധ്യേ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. 3.20ന് വീണ്ടും യാത്ര ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.നിശ്ചിത സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനത്തിന്റെ ഒരു എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് […]
Read more

