ഗവിയിലേക്ക് യാത്രക്കാരെ കുത്തിനിറച്ച് പ്രിയദർശിനി ബസിൻ്റെ യാത്ര
പത്തനംതിട്ട: ഗവിയിലേക്ക് യാത്രക്കാരെ കുത്തിനിറച്ച് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ബസ് ഓടുന്നതെന്നാണ് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത കൂടുതലാണ്. ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താവിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്. സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് യാത്ര. തുടർന്ന് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തി. ബസില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് തദ്ദേശ വാസികള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് […]
Read more

