18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 31 ൽ 24 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി
18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളില്‍ 24 ചിത്രങ്ങള്‍ക്ക് കൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. 31 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതു സംബന്ധിച്ച കേസില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ഹ്രസ്വചിത്ര മല്‍സരവിഭാഗത്തിലെ ഗ്‌ളോബ്, ഭിന്തീല പാത്ത്, എ ഹാന്‍ഡ്‌ഷേക്ക് എന്നീ ചിത്രങ്ങള്‍, ഫോക്കസ് വിഭാഗത്തിലെ മദര്‍ ടങ്, അണ്‍സ്ട്രങ്, ചാപ്റ്റര്‍ ടു, ഇന്റര്‍നാഷണല്‍ […]
Read more

