Tag: Kappa Case

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചതിന് ശേഷമാണ് കാപ്പാ കേസ് ചുമത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് നടപടി. ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കിയെന്ന് പൊലീസ് പറഞ്ഞു. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ […]
Read more

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം: കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്. വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള അര്‍ജുന്‍ ആയങ്കിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്. കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്.
Read more

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി; 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നിൽ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിർണായക തീരുമാനം. ആറുമാസവും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി […]
Read more

കാപ്പാ കേസിൽ അറസ്റ്റിലായ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം. സുഗതന്റെ അറസ്റ്റ് വലിയ വിവാദമായിരുന്നു. ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്. സുഗതൻ കേസ് […]
Read more

Recent News