Tag: MALLIKARJUN KHARGE

ഗ്യാനേഷ് കുമാര്‍ മോദിയുടെ കളിപ്പാവയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മോദിയുടെ കളിപ്പാവയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടയിലാണ് ഖര്‍ഗെ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഖര്‍ഗെ പറഞ്ഞു. മോദി ഫോം ആറില്‍ മാറ്റം വരുത്തി ജെന്‍സികളെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും ഖാര്‍ഗെ ആരോപിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ഏറ്റെടുക്കുകയാണെന്ന് ഖർഗെ പ്രഖ്യാപിച്ചു. ‘ബ്രിട്ടീഷുകാരില്‍ നിന്ന് വോട്ടവകാശം പിടിച്ചെടുത്ത നമ്മള്‍, ഇന്ന് ആ […]
Read more

മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതി; നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി നൽകും

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാർ. പരാതിയിൽ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌സി -എസ്‌ടി വിഭാ​ഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാ‍ർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന […]
Read more

എസ്എഫ്‌ഐ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; ഖര്‍ഗെക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ സമരം അടിച്ചമര്‍ത്തുന്നു എന്നാരോപിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കത്തയച്ചു. കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധമറിയിച്ചാണ് കത്തയച്ചിരിക്കുന്നത്. വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്നാണ് കത്തിലെ വിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ നയങ്ങള്‍ക്ക് വഴങ്ങുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ആക്രമിച്ചെന്നും വനിതാ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നുണ്ട്. ദേശീയതലത്തിലെ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായാണ് കേരളത്തിലെ പ്രവര്‍ത്തനം […]
Read more

ശുദ്ധീകരണ വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് ജെ.പി നദ്ദയ്ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ശുദ്ധീകരണ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ പി നദ്ദയ്ക്ക് കത്തയച്ചു.ഹല്‍ദ്വാനിയില്‍ തന്റെ പൊതുയോഗം നടന്ന രാംലീല മൈതാനം പിന്നീട് ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ 24 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. ആ നേതാവിനെതിരെ കേസെടുത്തിരിക്കുന്നുവെന്നും […]
Read more

ശുദ്ധീകരണ വിവാദം; നടപടി ആവശ്യപ്പെട്ട് മല്ലികാർജുന്‍ ഖർഗെ, കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ശുദ്ധീകരണ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ പി നദ്ദയ്ക്ക് കത്തയച്ചു. ഹല്‍ദ്വാനിയില്‍ തന്റെ പൊതുയോഗം നടന്ന രാംലീല മൈതാനം പിന്നീട് ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ 24 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. ആ നേതാവിനെതിരെ […]
Read more

മോദിയുടെ കള്ളം പറായാനുള്ള കഴിവ് ഒഴികെ മറ്റൊന്നും വളര്‍ന്നില്ല; GDP അവകാശവാദങ്ങള്‍ PR തന്ത്രമെന്ന് ഖര്‍ഗെ

ന്യൂഡല്‍ഹി: മോദിയുടെ സാമ്പത്തിക അവകാശവാദങ്ങള്‍ പി ആര്‍ തന്ത്രമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം 15 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ ആറില്‍ ഒരു യുവാവ് തൊഴില്‍രഹിതനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും ഇന്ധനത്തിനും തീവിലയാണ്. വിലക്കയറ്റം 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമാണെന്നും ഒരു ശതമാനം […]
Read more

അയോധ്യ സംഭാവനക്കൊള്ള; പ്രധാനമന്ത്രി പാർലമെന്റിലെത്തി മറുപടി പറയണമെന്ന് ഖാർഗെ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഖാർഗെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. “ക്ഷേത്രത്തിന്റെ മേൽനോട്ടത്തിന് ട്രസ്റ്റിനെ നിയമിച്ചത് ആരാണ്? നമ്മുടെ പ്രധാനമന്ത്രി. ആരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്? അത് അദ്ദേഹം. […]
Read more

പ്രധാനമന്ത്രി മൗനം വെടിയണം; രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ലക്ഷക്കണക്കിന് ഭക്തർ വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടി നൽകിയ പണം മോഷ്ടിക്കപ്പെട്ടത് വഞ്ചനയാണെന്നും ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരണം നടത്തുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ […]
Read more

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ചർച്ച; മോദിക്ക് കത്ത് നല്‍കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ഖര്‍ഗെയുടെ ആവശ്യം. ഭേദഗതി വരുത്തുന്ന ബില്‍ പഠിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം നടത്താന്‍ കത്തെഴുതിയിരുന്നു. പക്ഷേ പരിഗണിച്ചില്ല. ഇതിന് പിന്നാലെ […]
Read more

ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് കോൺ​ഗ്രസ് – ബിജെപി അധ്യക്ഷമാർക്ക് ക്ഷണം

ന്യൂഡൽഹി: ഇസ്രയേൽ- അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ഇന്ത്യയിലെ പ്രധാന പാർട്ടികളായ ബിജെപിയുടെയും കോൺ​ഗ്രസിന്റെയും അധ്യക്ഷന്മാർക്ക് ക്ഷണം. ബിജെപി പ്രസിഡന്റ് നിതിൻ നബിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്‌കാര ചടങ്ങ് അടുത്ത ആഴ്ചയാണ് നടക്കുക. ഖമനേയിയുടെ അനുശോചന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട) സയീദ് അത്വാ […]
Read more

Recent News