അടിയന്തരാവസ്ഥ പഠിക്കാം; ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി
ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പാഠ പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിലാണ് അടിയന്തരാവസ്ഥയെ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് ഈ പുതിയ ഭാഗം ചേർത്തത്. ‘ അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യം നേരിട്ട ‘ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. 1975-77 കാലഘട്ടത്തിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ കുറിച്ച് പാഠഭാഗത്തിൽ വിശദമായി പറയുന്നുണ്ട്. 1970-കളുടെ തുടക്കത്തിൽ […]
Read more

