Tag: NET

നീറ്റിന് പിന്നാലെ നെറ്റിലും പിഴവ്; എൻ.ടി.എ. വീണ്ടും ചോദ്യമുനയിൽ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര പിഴവുകളും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമെന്ന് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാക്രമക്കേടുകൾ തുടർച്ചയാവുമ്പോഴും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ആഘാതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘സോഷ്യൽ’ എന്ന പദം പോലും ‘ഓവൽ’ […]
Read more

നീറ്റ് പുനഃപരീക്ഷ: വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയിൽ വീഴ്ചകളൊന്നും ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ജൂൺ 21ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി ചില പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പരീക്ഷാ നടത്തിപ്പിലുള്ള ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത് യഥാർത്ഥത്തിൽ വലിയ മാനസികാഘാതമുണ്ടാക്കുന്നതാണെന്നും നമ്മുടെ യുവാക്കളെ നിരാശപ്പെടുത്താൻ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. […]
Read more

Recent News