എസ്.എൻ കോളേജ് അധ്യാപക നിയമനം; വെള്ളാപ്പള്ളിക്ക് അനുകൂലമായി സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: എസ്എന്‍ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനത്തിൽ വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനവുമായി സര്‍ക്കാര്‍. കോഴ വാങ്ങി ഇല്ലാത്ത വേക്കന്‍സിയിലാണ് നിയമനം നടത്തുന്നതെന്ന പരാതിയില്‍ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരാഴ്ചക്കുള്ളില്‍ നിലപാട് മാറ്റി. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍ക്കാർ നോമിനിയെ നല്‍കേണ്ടതില്ല എന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് തിരുത്തി വെള്ളാപ്പള്ളിക്ക് അനുകൂല ഉത്തരവിറക്കി. രണ്ട് ഉത്തരവുകളുടെയും പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് സര്‍കാര്‍ നോമിനിയെ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനം […]
Read more

