Tag: security forces

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.
Read more

Recent News