ലോകകപ്പിന് ശേഷം വിരമിക്കല്‍ സൂചന നല്‍കി തിബൗട്ട് കോര്‍ട്ടോയിസ്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി ബെല്‍ജിയത്തിന്റെയും റയല്‍ മാഡ്രിഡിന്റെയും ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലില്‍ വെച്ച് ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് താരം തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെക്കുറിച്ച് മനസ്സ് തുറന്നത്. കെവിന്‍ ഡി ബ്രൂയ്നെ അടക്കമുള്ള ബെല്‍ജിയത്തിന്റെ പ്രശസ്തമായ സുവര്‍ണ തലമുറയിലെ പല മുതിര്‍ന്ന താരങ്ങളും തങ്ങളുടെ അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് കോര്‍ട്ടോയിസിന്റെ പ്രതികരണം. […]
Read more

