തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
മുംബൈ: തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട, രണ്ടു പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മുംബൈയിലെ പൈധോണി പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. 40 വയസ്സുകാരനായ ഭര്‍ത്താവ്, 35 വയസ്സുകാരിയായ ഭാര്യ, പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ഈ കുടുംബത്തിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ രാത്രി 10.30ന് ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷം ബന്ധുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. […]
Read more

