സർക്കാരിന്റെ മൗനം വഞ്ചനയാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എംജി സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഓഫീസിന്റെ ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം എന്ന് പ്രതിപക്ഷ നേതാവ് പിറണായി വിജയൻ. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ഈ മൗനം കേരളത്തോടുള്ള വഞ്ചനയാണ് എന്നും പിണറായി വിജയൻ വിമർശിച്ചു. ഗവർണർ വഴി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പത്ത് വർഷം എൽഡിഎഫ് സർക്കാർ പ്രതിരോധിച്ചിരുന്നു. എന്നാൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ല എന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. ആശങ്കയുണ്ടാക്കുന്ന നിലപാടാണിത്. ഭരണഘടനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണിത് എന്നും പിണറായി വിജയൻ ഓർമിപ്പിച്ചു. മതനിരപേക്ഷ വിശ്വാസികളിൽ ആശങ്കയുണർത്തുന്ന നിലപാടാണിത്. ഇത് ആരെങ്കിലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാര്യമല്ല, മറിച്ച് ഭരണഘടനയുടെയും സർവ്വകലാശാല ചട്ടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ് എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി മനസിലാക്കണമെന്നും പിണറായി വിജയൻ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News