തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട എക്‌സാലോജിക് കേസിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചോദ്യം ചെയ്യലിന് ഹാജരാവാൻ വീണയ്ക്ക് ഇ.ഡി. നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം. കേസ് വീണതന്നെ കൈകാര്യംചെയ്യും. സി.പി.എം. നിലപാടെടുക്കേണ്ട ആവശ്യമില്ല. കേസിന്റെ മറവിൽ പിണറായിയെ കൂട്ടിക്കെട്ടാൻ നടത്തുന്ന രാഷ്ട്രീയനീക്കത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കെട്ടാൻ നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെയാണ് സിപിഎം എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീണയെ കൈവിട്ട് CPM
