മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കൾ സംഭവിച്ചത് വൻ അബദ്ധം. മുക്കുപണ്ടമെന്ന ധാരണയിൽ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലു. വൻ തുക നഷ്ടമായെങ്കിലും മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വക നൽകിയിട്ടുണ്ട്.ഞായറാഴ്ച പൂച്ചക്കാട്ടെ പൂട്ടിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോൾ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ഡയമണ്ട് നെക്ലെയ്സും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ആറു ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ആഭരണങ്ങൾ. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്‌ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണവും 50000 രൂപയുമാണ് കവർന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News