ഒമാനിൽ പഴയ ടയറുകളുടെ വിൽപനക്ക് കർശന നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കത്ത്: ഒമാനിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഉപയോഗിച്ച ടയറുകളുടെയും കാലാവധി കഴിഞ്ഞ പുതിയ ടയറുകളുടെയും വിൽപനയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗുണനിലവാരമില്ലാത്ത ടയറുകൾ വിപണിയിലെത്തുന്നത് തടയാനും അതുവഴി വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഈ നിയമമനുസരിച്ച് ഒമാനിൽ എല്ലാത്തരം ഉപയോഗിച്ച ടയറുകളുടെയും വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉപയോഗിക്കാത്ത പുതിയ ടയറുകളാണെങ്കിൽ പോലും നിശ്ചിത സമയപരിധി കഴിഞ്ഞവ വിൽക്കാൻ പാടുള്ളതല്ല. അതായത് യാത്രാ കാറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയുടെ ടയറുകൾ ഉൽപാദന തീയതി മുതൽ 24 മാസത്തിനുള്ളിലും, ഭാരമേറിയ ട്രക്കുകളുടെ ടയറുകൾ 30 മാസത്തിനുള്ളിലും വിറ്റഴിക്കണം എന്ന വ്യവസ്ഥ അധികൃതർ കർശനമാക്കിയിട്ടുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News