വി ഡിയോട് മിണ്ടരുതെന്ന് മോദി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെ സംബന്ധിച്ച ചോദ്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറാവാത്തതിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ സിപിഎം നേതാവ് ഇപി ജയരാജൻ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത് എന്ന് മനസിലാകുന്നില്ലെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയത്തിൽ പ്രതികരിക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടോയെന്ന് രഹസ്യമായി ചോദിക്കാമെന്നും ഇപി ജയരാജൻ പരിഹസിച്ചു.

പരസ്യമായി ചോദിച്ചാൽ അദ്ദേഹം പറഞ്ഞെന്ന് വരില്ല. അതിനാൽ സ്വകാര്യമായി ചോദിക്കുന്നതാണ് നല്ലത്. ഞങ്ങൾ ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നു, എന്നാൽ ഇരിക്കട്ടെ ഒരു ആക്രമണം കൂടി എന്നുള്ളതുകൊണ്ട് ഇഡിയെ ഉപയോഗിച്ച് ഇത്തരം ചില നീക്കം നടത്തിയാൽ അതുകൊണ്ടൊന്നും തകരുന്നതല്ല സിപിഎം .അത് ചെയ്യിക്കുന്നവർ മനസ്സിലാക്കണം. അത് കണ്ടിട്ടാണ് ഇത്തരം ഒരു ഡീലുമായിട്ട് പുറപ്പെട്ടിട്ടുള്ളത്. ആ ഡീൽ കൊണ്ടൊന്നും കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇത്തരം നടപടികളിൽ നിന്ന് അവർ പിന്തിരിയണം എന്നാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *