ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്‍(50) ആണ് വടകര പോലീസിന്റെ പിടിയിലായത്.

വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും കവര്‍ച്ച നടത്തിയത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും കെട്ടിടത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച വയറിംഗുകള്‍ പൂര്‍ണ്ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ മനോഹരനെ റിമാന്റ് ചെയ്തു.

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്‍(50) ആണ് വടകര പോലീസിന്റെ പിടിയിലായത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News