രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; വ്യക്തമാക്കി കേന്ദ്ര സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും വിതരണവും തൃപ്‌തികരമാണെന്നും എൽപിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം, ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൻതോതിലുള്ള ഡീസലിനുള്ള ആവശ്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യമായ ഇന്ധനമുണ്ടെന്ന് സുജാത ശർമ്മ വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടും ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആ​ഗോള പ്രതിസന്ധി ഇറക്കുമതിയെ ബാധിച്ചുവെങ്കിലും, പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചുവെന്നും അവർ വ്യക്തമാക്കി. എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും സുജാത ശർമ്മ പറഞ്ഞു. ഏകദേശം 1.34 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ വാണിജ്യ എൽപിജി വിൽപ്പന 23,588 ടൺ ആണ്. പ്രകൃതിവാതക മേഖലയിൽ 7.99 ലക്ഷം പുതിയ ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുജാത ശർമ്മ പറഞ്ഞു. ഇന്ധന വിതരണം നിരീക്ഷിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി സ്വീകരിച്ചുവരുന്ന എൻഫോഴ്‌സ്‌മെന്റ് നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News