രേണുവിനെ ആത്മാര്‍ത്ഥമായി ഇഷ്ടമുള്ളവരോട്..; ലക്ഷ്മി നക്ഷത്രയ്ക്ക് ചിലത് പറയാനുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ബ്രെസ്റ്റ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് രേണു സുധി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രേണുവിന് രണ്ട് കീമോകൾ കഴിഞ്ഞു. രോ​ഗക്കിടക്കയിലും തന്റേതായ സന്തോഷം കണ്ടെത്താനായി സോഷ്യൽ മീഡിയയിലും സജീവമായി തുടരുന്ന രേണു സുധിയെ കുറിച്ച് അവതാരകയായ ലക്ഷ്മി നക്ഷത്ര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. രേണുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരോടുള്ള അപേക്ഷയാണ് ലക്ഷ്മി പറയുന്നത്.

രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആരും നേരിട്ട് പോയി കാണാതിരിക്കുകയാണ് വേണ്ടതെന്നും ഇൻഫെക്ഷൻ എവിടുന്നാണ് വരികയെന്ന് പറയാൻ പറ്റില്ലെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. അവരുടെ ശരീരം അത്രയും വീക്കായിട്ട് ഇരിക്കയാണെന്ന് പറഞ്ഞ ലക്ഷ്മി, രേണു ഫയറായിട്ട് തന്നെ തിരിച്ച് വരട്ടെയെന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.

“ഒരാള്‍ക്ക് അസുഖം ഉണ്ടെന്ന് അറിയുമ്പോള്‍, കാന്‍സര്‍ എന്ന അസുഖം വച്ച് ആരും കളിക്കാന്‍ നില്‍ക്കില്ലല്ലോ. ഞാന്‍ രേണുവുമായി സംസാരിച്ചിരുന്നതാണ്. എന്താ പോയി കാണാത്തെ എന്ന് ചോദിക്കുന്നവരോടാണ് പറയാനുള്ളത്, രേണുവിനോട് ഇഷ്ടമുള്ളവര്‍, ആത്മാര്‍ത്ഥമായി ഇഷ്ടമുള്ളവര്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ അവരെ വീഡിയോ കോള്‍ ചെയ്യാം സംസാരിക്കാം. ചേര്‍ത്ത് പിടിക്കണമെങ്കില്‍ ജി പേ നമ്പറുണ്ട്. അല്ലെങ്കില്‍ അക്കൗണ്ട് ഡീറ്റൈല്‍സ് ഉണ്ട്. അങ്ങനെ ഒക്കെയാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്ടില്‍ ഉള്ളവര്‍ വരെ അത്രയും ശ്രദ്ധിച്ച് പരിപാലിക്കേണ്ട അവസ്ഥയാണ്. അവര്‍ക്ക് ഇമ്യൂണിറ്റി ഒക്കെ വളരെ കുറവായിരിക്കും. അത്രയും ഇഷ്ടപ്പെട്ട ആരെങ്കിലും വന്ന് കാണണമെന്നാകും അവര്‍ക്ക്. അവര്‍ക്കതൊരു സന്തോഷമാണ്. പക്ഷേ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ ചേച്ചിയോട് സംസാരിക്കുകയോ ചേച്ചിയോട് സംസാരിക്കുകയോ മറ്റോ ആണ് ചെയ്യേണ്ടത്. അണുബാധ ഏത് രീതിയിലാണ് വ്യാപിക്കുക എന്ന് പറയാനാവില്ല. അവരുടെ ശരീരം അത്രയും വീക്കായിട്ട് ഇരിക്കയാണ്. അതാണ് എനിക്ക് പറയാനുള്ള അഭ്യര്‍ത്ഥന. എത്രയും പെട്ടെന്ന്, ഞാന്‍ തിരിച്ച് വരുമെന്ന് രേണു തന്നെ പറയുന്നുണ്ട്. ഞാന്‍ ഫയറാണ് എന്നുള്ളത്. അതുപോലെ ഫയറായിട്ട് തന്നെ തിരിച്ച് വരട്ടെ. പ്രാര്‍ത്ഥനയുണ്ട് എപ്പോഴും”, എന്നായിരുന്നു ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News