കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ മിന്നും വിജയം

കണ്ണൂർ: രലക്ഷം വോട്ടുകൾക്ക് വിജയിച്ച് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നു.

7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്.

എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്‍റെ ആധികാരക ജയം നേടിയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യത്തെ വിള്ളൽ വീഴ്ത്തിയത് വി കുഞ്ഞികൃഷ്ണനായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന ടി ഐ മധുസൂദനൻ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇതോടെ പയ്യന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയായി ടിഐ മധുസൂദനൻ മാറുകയായിരുന്നു. ടിഐ മധുസൂദനൻ 93,695 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ എം പ്രദീപ് കുമാർ 43,915 വോട്ടാണ് നേടിയത്. ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങിയ അഡ്വ. കെ കെ ശ്രീധരൻ 11,308 വോട്ടുകളും 2021 -ൽ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *