എം.എം മണിയുടെ കോട്ട തകര്‍ത്തു; ഉടുമ്പൻചോലയിൽ സേനാപതി വേണുവിന് ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉടുമ്പൻചോല: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സേനാപതി വേണു വിജയിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളുമാണ് നേടിയത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ‌ ഭീമമായി ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിൻ്റെ എം.എം മണി വിജയിച്ചിരുന്നത്. 77,381 വോട്ടുകളായിരുന്നു എം എം മണി നേടിയിരുന്നത്. കോൺഗ്രസിലെ ഇ.എം അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചിരുന്നു. ബിഡിജെഎസ് സ്ഥാനാർഥി സന്തോഷ് മാധവൻ 7,208 വോട്ടുകളും നേടിയിരുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കുടിയേറിയ തമിഴ് സംസാരിക്കുന്ന തോട്ടം തൊഴിലാളികളാണ് മണ്ഡലത്തിലെ നിർണ്ണായക ശക്തി. മലയാളം സംസാരിക്കുന്ന കുടിയേറ്റ കർഷകരും മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപടം നിർണ്ണയിക്കുന്നുണ്ട്. തോട്ടം മേഖലയിലെ ജീവിതസാഹചര്യങ്ങളും ദീർഘകാലമായുള്ള പട്ടയ പ്രശ്നം, വന്യജിവി ശല്യം, ആദിവാസി വിഭാഗങ്ങളുടെ വികസനം, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, റോഡ് വികസനം തുടങ്ങിയ വിഷയങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News