വിഡി സതീശന്റെ ശമ്പളം ഇരട്ടിയാകും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ തിങ്കളാഴ്ച ചുമതലയേൽക്കും. കോൺഗ്രസ് ഹൈക്കമാന്റ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു. കെസ വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തിൽ ചർച്ച നീണ്ടതോടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പതിനൊന്നാം ദിവസമാണ് തീരുമാനം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയായി വിഡി സതീശൻ എത്തുന്നതോടെ എംഎൽഎ എന്ന നിലയിൽ കിട്ടിയിരുന്നതിനേക്കാൾ ഇരട്ടിയിൽ അധികം ശമ്പളമാണ് ഇനി ലഭിക്കുക . എംഎൽഎമാരെക്കാൾ ശമ്പളം മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കിട്ടും. ഇതിനേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്കും.

കേരളത്തിൽ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളം 1.85 ലക്ഷം രൂപയാണ്. എല്ലാ അലവൻസുകളും ചേർത്താണിത്. എന്നാൽ സൗജന്യങ്ങൾ ഇതിന് പുറമെയാണ്. ഔദ്യോഗിക വാഹനം, സുരക്ഷ എന്നിവയെല്ലാം മുഖ്യമന്ത്രിക്കുണ്ടാകും. വിമാന-ട്രെയിൻ യാത്രാ അലവൻസ് കിട്ടും. മുഖ്യമന്ത്രിക്കും കുടുംബത്തിനും സൗജന്യ ചികിൽസയാണ്. സ്വദേശത്തും വിദേശത്തും ഇത് ലഭിക്കും. കൂടാതെ മരണംവരെ പെൻഷനും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *