ബ്രിജ് ഭൂഷണെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ ആറു ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് അവര്‍ നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയുള്ള വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

ചില സാഹചര്യങ്ങള്‍ കാരണം എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയണമെന്നുണ്ട്. കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പരാതി നല്‍കിയ ആറ് ഇരകളില്‍ ഒരാള്‍ ഞാനാണെന്നും ഞങ്ങളുടെ സാക്ഷിമൊഴികള്‍ ഇപ്പോഴും തുടരുകയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.’- വിനേഷ് പറഞ്ഞു.

മെയ് 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കാനിരിക്കുന്ന നാഷണല്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വെളിപ്പെടുത്തല്‍. 2024 പാരിസ് ഒളിമ്പിക്‌സിന് ശേഷമുള്ള അവരുടെ ആദ്യ മത്സരമാണിത്. കൂടാതെ 57 കിലോഗ്രാം വിഭാഗത്തിലുള്ള അവരുടെ അരങ്ങേറ്റം കൂടിയാണിത്. 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യത നേടുന്നതിലെ നിര്‍ണായക ഘട്ടം കൂടിയാണ് ഈ ടൂര്‍ണമെന്റ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News