ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കും; കെ എം ഷാജി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞുടുപ്പിൽ വൻ വിജയം കൈവരിച്ചത് മുന്നോട്ട് നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി കെ എം ഷാജി. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനം നിരീക്ഷിക്കുക. നിരന്തരം വിമർശിക്കുക. മറുപടികൾ പറഞ്ഞ് സമയം കളയാനില്ല. എല്ലാത്തിനോടും കരുതലോട് കൂടിയ പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും കെ എം ഷാജി പ്രതികരിച്ചു. വയനാട് കണിയാമ്പറ്റ സ്കൂൾ ലീഡറായി തുടങ്ങിയ പൊതു പ്രവർത്തനത്തിന്റെ അടുത്തഘട്ടമാണ് കെ.എം ഷാജിക്ക് ഈ മന്ത്രി പദവി. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് പിന്ഗാമിയായി എത്തിയപ്പോൾ തന്നെ അണികൾ ഉറപ്പിച്ചതാണ് മന്ത്രി സ്ഥാനം. ലീഗിലെ തലമുറമാറ്റത്തിന്റെ, പുതു നേതൃ നിരയുടെ പ്രഖ്യാപനംകൂടെയായിരുന്നു ആ മണ്ഡലമാറ്റം. സാദിഖലി തങ്ങളുടെ പിന്തുണയിൽ ഉറപ്പിച്ച മന്ത്രി സ്ഥാനത്ത് പുതിയൊരു നേതാവിനെ കാണാം എന്നാണ് അനുയായികളുടെ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *