2026 ഇ സ്പോർട്സ് ലോകകപ്പ്: സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: പാരീസിൽ നടന്ന 2026 ഇ സ്പോർട്സ് ലോകകപ്പ് സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്തു. ഞായറാഴ്ചയായിരുന്നു സമാപനം. ഓൾ ഗെയിമേഴ്സ് ഗ്ലോബൽ ആണ് 2026 ലെ ഇ സ്പോർട്സ് ലോകകപ്പ് ക്ലബ് ചാമ്പ്യനായത്. 5,300 പോയിന്റുമായാണ് എജി.എഎൽ ഒന്നാമതെത്തിയത്. ടീമിന് 70 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചു. 7.5 കോടി ഡോളറിലധികമാണ് 2026ലെ ടൂർണമെന്റിന്റെ മൊത്തം സമ്മാനത്തുക. ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ജൂലൈ 6 മുതൽ ആഗസ്റ്റ് 23 വരെ നടന്ന ടൂർണമെന്റിൽ 200-ലധികം ടീമുകളും 100 രാജ്യങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം പ്രൊഫഷണൽ കളിക്കാരുമാണ് പങ്കെടുത്തത്. 2023 ൽ സൗദി കിരീടാവകാശി പ്രഖ്യാപിച്ച സൗദി സംരംഭത്തിൽ നിന്നാണ് ഇ സ്പോർട്സ് ലോകകപ്പ് ആരംഭിച്ചത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News