റിയാദ്: കുവൈത്തിലും ബഹ്റൈനിലും ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഇത്തരം ആക്രമണങ്ങളെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടഉണ്ട്. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സൗദി വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുരക്ഷയും തിരികെ കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇറാൻ വലിയ തിരിച്ചടിയാണ് നൽകുന്നതെന്നും കുറ്റപ്പെടുത്തി.
കുവൈത്തിനും ബഹ്‌റൈനും പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി
