ന്യൂഡൽഹി: 2026 – ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ എഴുതുന്നവർക്ക് ഔദ്യോഗിക വെബിസൈറ്റായ neet.nta.nic.in ലൂടെ തങ്ങളുടെ പരീക്ഷ കേന്ദ്രം പരിശോധിക്കാം.
2026 മെയ് 3 ഞായറഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിൽ 552 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലും ഓഫ്ലൈൻ ആയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
