മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം.

വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ടെന്നും ഓഹരി കൈ മാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള ഇടപാടാണ് നടന്നിരിക്കുന്നത്. കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്‍റെ യഥാർത്ഥ മുഖം കണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. നാടിന്‍റെ താൽപര്യം കണക്കിലെടുക്കപ്പെടുന്നില്ല. നിയമസഭാ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തുകയാണ്. പുതിയ ബജറ്റിന്‍റെ ഷെഡ്യൂളിൽ ധനകാര്യ ബിൽ ഉണ്ടായിരുന്നില്ല. മദ്യത്തിന്‍റെ നികുതി ഘടനയിലെ മാറ്റം തുടക്കത്തിൽ ആലോചനയിൽ ഇല്ലായിരുന്നു എന്നതിന് തെളിവാണിത്. മദ്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനാണ് രണ്ടാം ഘട്ടത്തിൽ ധനകാര്യ ബില്ല് തിരുകി കയറ്റിയത്.

മുഖ്യമന്ത്രി വി. ഡി സതീശൻ നിരന്തരം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു. ധനബിൽ ധൃതി പിടിച്ച് പാസാക്കാൻ സർക്കാർ ശ്രമിച്ചതിന് പിന്നിൽ നിഷിപ്ത താൽപര്യമാണ്. മദ്യ കമ്പനികളെ സഹായിക്കലായിരുന്നു ഗൂഢലക്ഷ്യം. ഏത് മാർഗ്ഗവും ഉപയോഗിച്ച് മദ്യകമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന വാശിയിലായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് ആണ് അവസാനവാക്കെന്ന് മുഖ്യമന്ത്രി പറയുന്നു. അതേസമയം എല്ലാം യുഡിഎഫ് തീരുമാനിക്കുമെന്ന വാക്ക് മുഖ്യമന്ത്രി പ്രഹസനം ആക്കിയെന്നും പിണറായി വിജയൻ ആരോപിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News