വേനലവധി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറുന്നു

ദുബായ് : വേനലവധി തുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷം കവിയുന്നതായി അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. രണ്ടാഴ്ചയ്ക്കകം 30 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ഈ മാസം 12-ന് മാത്രമായി രണ്ടേകാൽ ലക്ഷത്തിലേറെ യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കണക്കുക്കൂട്ടൽ. വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നാണ് വേനൽക്കാലം. കഴിഞ്ഞ ജൂലായ് മുതൽ സെപ്റ്റംബർ വരെ മാത്രമായി 2.42 കോടി ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ 2025-ലെ മൊത്തം യാത്രക്കാരുടെ എണ്ണം 9.52 കോടിക്ക് മുകളിലെത്തിയിരുന്നു. അടിസ്ഥാന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും മികവിനെയാണ് ഈ കണക്കുകൾ അടയാളപ്പെടുത്തുന്നത്. ഈ വർഷം 9.95 കോടി യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *