ഷാർജയിൽ പുതിയ ഇ.വി. ചാർജിങ് സ്റ്റേഷൻ

ഷാർജ : പരിസ്ഥിതിസൗഹൃദ ഗതാഗതം ലക്ഷ്യമാക്കി ഷാർജയിൽ പുതിയ ഫ്ലാഗ്ഷിപ്പ് ഇ.വി. ചാർജിങ് സ്റ്റേഷൻ തുറന്നു. എമിറേറ്റിലെ പ്രധാന റെസിഡൻഷ്യൽ വികസന പദ്ധതി പ്രദേശമായ അൽ മംഷയിലാണ് ഐ.ഒ.എൻ. ഇ.വി. ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. എമിറേറ്റിലെ ആദ്യത്തെ അംഗീകൃത ചാർജ് പോയിന്റ് ഓപ്പറേറ്റർ (സി.പി.ഒ.) പദവി സ്വന്തമാക്കിയതിനു പിന്നാലെയാണ് തങ്ങളുടെ ഇ.വി. ചാർജിങ് ശൃംഖല വിപുലീകരിച്ചുകൊണ്ട് ഐ.ഒ.എൻ. പുതിയ സംരംഭത്തിന് തുടക്കമിട്ടത്. അലഫ് ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ ഐ.ഒ.എന്നിന്റെ മാതൃകമ്പനികളായ ബീഅ, ക്രെസെന്റ് എന്റർപ്രൈസസ്, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ.) പ്രതിനിധികളും പങ്കെടുത്തു. ഷാർജയുടെ ഹരിത ഗതാഗത നയങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രമുഖ പങ്കാളികൾക്കിടയിലുള്ള ശക്തമായ സഹകരണമാണ് ഇ.വി.സ്റ്റേഷനിലൂടെ വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *