ഷാർജ : എമിറേറ്റിലെ കലാപ്രവർത്തകർക്കും കലാസ്വാദകർക്കുമായുള്ള 19-ാമത് തിയേറ്റർ സീസൺ ബജറ്റിന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. നാടക സീസണുവേണ്ടി 7,47,000 ദിർഹമാണ് ഗ്രാന്റ് ആയി അനുവദിച്ചത്. തിയേറ്റർ സീസണിനു നൽകിയ ഉദാരമായ ഗ്രാന്റിനെ ഷാർജ സാംസ്കാരിക വകുപ്പും തിയേറ്റർ അസോസിയേഷനും അഭിനന്ദിച്ചു. നാടക പ്രവർത്തകർക്ക് സാമ്പത്തിക, മാനസിക പ്രോത്സാഹനം നൽകുകയാണ് ശൈഖ് സുൽത്താനെന്നും ഇത് യു.എ.ഇ. യിൽ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്താൻ സഹായകരമാകുമെന്നും ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒവൈസ് വ്യക്തമാക്കി.
ഷാർജയിൽ തിയേറ്റർ സീസൺ ബജറ്റിന് അംഗീകാരം
