കേപ്പ് വെർദെക്കെതിരായ മോശം പ്രകടനത്തിന് ശേഷം ലിയോണൽ മെസി

മയാമി: ഫിഫ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ കേപ്പ് വെർദെയെപ്പോലെ കുഞ്ഞന്മാർക്കെതിരെ വിജയിക്കാൻ അർജന്റീനയ്ക്ക് അധികസമയം വരെ കാത്തിരിക്കേണ്ടി വന്നത് ടീമിന്റെ നിലവിലെ പോരായ്മകളിലേക്കാണ് വിരൽചൂണ്ടുന്നത്. 3-2 എന്ന സ്‌കോറിനാണ് അർജന്റീന അവസാനം ജയിച്ചുകയറിയത്. കേപ്പ് വെർദെയുടെ കരുത്തുറ്റ പ്രതിരോധത്തെ തകർക്കാൻ അർജന്റീനൻ മുന്നേറ്റനിര നന്നേ പാടുപെട്ടു. 40-കാരനായ ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച പ്രകടനം അർജന്റീനയ്ക്ക് വലിയ തലവേദനയായി.

ഇപ്പോൾ അർജന്റീനയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മെസി… ”ഈ മത്സരം വളരെ കടുപ്പമുള്ളതായിരിക്കുമെന്ന് ഞങ്ങൾക്ക് മുൻകൂട്ടി അറിയാമായിരുന്നു. സ്‌പെയിനിനോടും ഉറുഗ്വേയോടും തോൽക്കാത്ത ടീമാണ് കേപ്പ് വെർദെ എന്നത് വെറും യാദൃശ്ചികതയല്ല.” മെസി പറഞ്ഞു. ആദ്യ ഗോൾ നേടിയ ശേഷം ടീം അമിത ആത്മവിശ്വാസത്തിലായതും, പന്ത് കൈവശം വെക്കുന്നതിൽ വരുത്തിയ പിഴവുകളുമാണ് സമനില വഴങ്ങാൻ കാരണമെന്ന് മെസി ചൂണ്ടിക്കാട്ടി. എതിരാളികളെ ചെറുതായി കാണരുതെന്നും, നോക്കൗട്ട് ഘട്ടത്തിൽ ആരും ഒന്നും സൗജന്യമായി തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *