കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് അനുമോളും ആദിലയും നൂറയും. ഇടയ്ക്ക് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ വന്നെങ്കിലും ഷോയ്ക്ക് ശേഷം കാര്യങ്ങൾ മനസിലാക്കി മൂവരും ഒന്നിച്ച് കൂടി. ‘പട്ടായ ഗേൾസ്’ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ തങ്ങൾക്കൊപ്പം ഷോയിൽ ഉണ്ടായിരുന്ന രേണു സുധിയെ കാണാൻ എത്തിയിരിക്കുകയാണ് അനുവും ആദലിയും നൂറയും. രേണു സുധി തന്നെയാണ് ഇവർ വന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘അനുമോൾ, ആദില, നൂറ.. ഇന്നല്ലെ എന്നെ കാണാൻ വന്നപ്പോൾ.. ഞാൻ ഒരുപാട് ഹാപ്പി ആയി’, എന്നായിരുന്നു മൂവർക്കൊപ്പമുള്ള ഫോട്ടോ സഹിതം രേണു സുധി കുറിച്ചത്. ഒപ്പം വാഴ 2ലെ പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് പേരും മാസ്ക് ധരിച്ചാണ് ഫോട്ടോയിലുള്ളത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേർ കമന്റുകളുമായി എത്തി. ‘ആർക്കും മറുപടി കൊടുക്കാൻ പോകരുതെന്നും ആരോഗ്യം നോക്കി തിരിച്ച് വരണമെന്നുമാണ് പലരും രേണുവിന് വേണ്ടി കമന്റ് ചെയ്തിരിക്കുന്നത്.
രേണുവിനെ ചേർത്ത് പിടിച്ച് പട്ടായ ഗേൾസ്
