ഒമാനിൽ വാഹനാപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരണപ്പെട്ടു

റിയാദ്: ഒമാനിൽ നടന്ന വാഹനാപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. സലാലയിലേക്ക് പോകുന്ന പ്രധാന ഹൈവേയാണിത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ആകെ 7 പേരായിരുന്നു ഉണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ അഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് സൗദി പൗരന്മാരും മരണപ്പെട്ടു. പരിക്കേറ്റവരെ റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് മെഡിക്കൽ എവാക്വേഷൻ വഴിയാണ് ആശുപത്രികളിൽ എത്തിച്ചത്. ഒമാനിലെ സൗദി എംബസി ഇവരെ തുടർ ചികിത്സക്കായി സൗദിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *