പൊന്മുടിയിലേക്ക് കൂടുതൽ KSRTC സർവീസുകൾ ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്. അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു.

ഷട്ടിൽ ട്രിപ്പുകൾ ഞായറാഴ്ച തുടങ്ങി. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ വി.എസ്.എസ്, വനംവകുപ്പ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്. വിതുരയിൽനിന്നുള്ള അവധിദിന സർവീസുകൾജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു അവധിദിവസങ്ങളിൽ പൊന്മുടിയിലേക്ക് നേരിട്ടുള്ള ബസ്സിനുവേണ്ടി കാത്തുനിൽക്കണ്ട. നേരെ വരേണ്ടത് വിതുര ഡിപ്പോയിലേക്കാണ്. പുതുതായി ആറ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 10 സർവീസുകളാണ് പൊന്മുടിയിലേക്കുള്ളത്. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണിത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News