ഞാൻ വീട്ടുതടങ്കലിൽ, വീടിന് പുറത്ത് ആയിരക്കണക്കിന് പൊലീസുകാർ, പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കാതെ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി പ്രവർത്തകൻ പ്രതിയായ കേസ് ബംഗാളിൽ വലിയ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊലീസ് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത ചൂണ്ടിക്കാട്ടി.

ബാരൂയിപൂരിലെ സംഭവം വളരെ അപകടകരമായ ഒരു തലത്തിലേക്ക് മാറിയിരിക്കുകയാണ്, ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. എന്റെ വീടിന് പുറത്ത് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് റോഡിന്റെ ഇരുവശത്തുമായി മാർച്ച് ചെയ്യുന്നത്. ഞങ്ങളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നാണ് ഞാൻ അറിഞ്ഞത്’. പോലീസ് ഇത് ഔദ്യോഗികമായി ഞങ്ങളോട് പറയുന്നില്ലെങ്കിൽ പോലും സ്ഥിതി ഇതാണെന്നും മമത ബാനർജി പറഞ്ഞു.

പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് ബാരൂയിപൂരിൽ വൻതോതിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News