ആകാശം തൊടാൻ കോഴിക്കോട് ടൗണിനടുത്തായി ദ സ്കൈ(The Skye) ഒരുങ്ങുന്നു. സ്വപ്നങ്ങളുടെ ചിറകിന് ആകാശം പോലും അതിരല്ല എന്ന് കാണിച്ചു കൊടുക്കുകയാണ് കോഴിക്കോട് കശ്മീർ കുന്നിൽ ഉയരുന്ന ക്രൈറ്റർ ഗ്രൂപ്പിന്റെ പദ്ധതി. നഗരത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു, എന്നാൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഒരിടം. കോഴിക്കോട് നഗരത്തിൽ നിന്ന് 9 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന കശ്മീർ കുന്ന്. നഗരത്തിൽ നിന്നും വെറും 12 മിനിറ്റിൽ എത്തിച്ചേരാനാകുന്ന ദൂരം. തറനിരപ്പിൽ നിന്ന് ഏകദേശം 100 മീറ്റർ ഉയരത്തിൽ മറ്റൊരു പ്രകൃതിയും കാലാവസ്ഥയുമാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ടേബിൾ ടോപ്പിലെ മൈക്രോക്ലൈമറ്റ് വർഷം മുഴുവൻ താമസക്കാര്ക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുക. കശ്മീർ കുന്ന് ആദ്യമായി കണ്ടപ്പോൾ തന്നെ ഇത് വിഷണറികൾക്കായി നിർമിക്കപ്പെട്ട ഇടമാണെന്ന് മനസിലാക്കിയിരുന്നു, ദ സ്കൈയുടെ നിർമാതാക്കൾ പറഞ്ഞു . വിഷണറികളുടെ ചിന്തകളെ പ്രചോദിപ്പിക്കുന്ന വീട് നിർമിക്കാൻ കശ്മീർ കുന്ന് ഇവര് തെരഞ്ഞെടുക്കാൻ പ്രധാന കാരണവും ഇതു തന്നെയാണ്.
ഇന്ത്യയിലെ ആദ്യത്തെ ഇന്റെന്റ് ബേയ്സ്ഡ് പ്രൊജക്ട് (intent-based project)മറ്റൊരു ലക്ഷ്വറി റെസിഡൻഷ്യൽ പ്രൊജക്ട് എന്നതിന് പകരം സ്വപ്നങ്ങളും വിഷനും ചേരുന്നതാണ് ഇവിടം. റിയൽ എസ്റ്റേറ്റും മനുഷ്യവിഭവശേഷിയും ചേരുന്ന അത്ഭുതമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. പരമ്പരാഗതമായി, റിയൽ എസ്റ്റേറ്റ് എന്നത് ഉടമസ്ഥാവകാശം, നിക്ഷേപഫലം, സൗകര്യം, സുരക്ഷ, ലക്ഷ്വറി എന്നിവയുമായി ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ ദ സ്കൈ അത് മാത്രമല്ല നൽകുന്നത്. ഒന്നിച്ച് മുന്നേറുകയും വികസിക്കുകയും ശോഭിക്കുകയും ചെയ്യുക എന്ന അടിസ്ഥാന തത്ത്വത്തിലാണ് ദ സ്കൈയും, ക്രൈറ്ററും വിശ്വസിക്കുന്നത്.
