കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിലെ ചർച്ചയിൽ പ്രതീക്ഷയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യു എസ് കമ്പനി കോറോ ഹെൽത്ത് കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തൽക്കാലം മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ കമ്പനിയുടെ അനുകൂലമായ തീരുമാനം സർക്കാർ പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജൂലായ് 10 കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ നേരിട്ടെത്തി ചർച്ച നടത്താൻ സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി.

നാളെ ലേബർ കമ്മീഷണർ കമ്പനിയിൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും തുടർന്ന് ജൂലൈ 10 ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്നും ബിന്ദു കൃഷ്ണ വിവരിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരെ പിരിച്ചുവിട്ട നടപടി തത്കാലം മരവിപ്പിച്ചെന്നാണ് കമ്പനി ആദ്യം അറിയിച്ചത്. എന്നാൽ നൽകിയ ഉറപ്പുകൾക്ക് വിപരീതമായ കാര്യങ്ങളാണ് തൊട്ടടുത്ത ദിവസം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

പക്ഷേ തൊഴിൽ വകുപ്പ് തുടർ ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല. ഇതിന്റെ ഭാഗമായാണ് പത്താം തിയതി ചർച്ചക്ക് എത്താമെന്ന് കോറോ ഹെൽത്ത് അധികൃതർ അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ഇക്കാര്യത്തിൽ വേണ്ടിവന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News