മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും; ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മലബാറിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ പാതയിലാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ പിന്തുണയോടെയാണ് നീക്കം. സ്വാതന്ത്ര്യസമരകാലത്ത് അബ്ദുറഹിമാന്‍ ആരംഭിച്ച അല്‍ അമീന്‍ പത്രം ഇന്ന് കോഴിക്കോട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അല്‍ അമീന്‍ വീണ്ടും വായിക്കപ്പെടുന്നുവെന്ന പേരിലാണ് പരിപാടി.

എം.കെ രാഘവന്‍ എംപി, ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ്, കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ്, എന്‍പി ചേക്കുട്ടി, പ്രൊഫ. മുഹമ്മദ് ബായിസ്, കെ എസ് ഹരിഹരന്‍, എ പി കുഞ്ഞാമു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് കാരാപറമ്പ് അദര്‍ ബുക്ക്‌സിലാണ് പരിപാടി നടക്കുന്നത്. മലബാറില്‍ മുസ്ലിം സമുദായത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ശക്തി ചോരുന്നു എന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

മുസ്ലിം സമുദായത്തിനിടില്‍ ലീഗ് പ്രബലശക്തിയായി വളരുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ. ദേശീയ ധാരയില്‍ ഉറച്ചുനിന്ന കോണ്‍ഗ്രസിലെ മുസ്ലിം പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രഖ്യാപനം. സംഘടനാ നേതൃത്വത്തില്‍ നൗഷാദ് അലി എംഎല്‍എ വന്നേക്കുമെന്ന അഭ്യൂഹം ഉണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News